കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും വ്യാപക അക്രമം. സിപിഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ ഇന്നും കണ്ണൂരില്‍ അക്രമം ഉണ്ടായിരുന്നു.
എഎന്‍ ഷംസീര്‍ എംഎല്‍എ, എംപി വിമുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. എഎന്‍ ഷംസീര്‍ എംഎല്‍എയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
ബിജെപി എംപി വിമുരളീധരന്റെ തലശേരിയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോള്‍ എംപിയുടെ പെങ്ങളും ഭര്‍ത്താവും ആണ് വീട്ടിലുണ്ടായിരുന്നത്.
കണ്ണൂരില്‍ പി ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കില്‍ എത്തിയ ആളുകള്‍ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടില്‍ ഉണ്ടായിയുന്നില്ല. കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെയാണ് ശശിയുടെ വീടിന് നേരെയും ആക്രമണമുണ്ടായതെന്നാണ് വ്യക്തമാകുന്നത്.
അതേസമയം, സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പോലീസുകാരോട് ലീവുകളും ഓഫറുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രിയില്‍ പരിശോധനയും തിരച്ചിലും നടക്കും.
Discussion about this post