കൊച്ചി: പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് നടന്‍ കൊല്ലം സുധി യാത്രയായതിന്റെ ഞെട്ടലിലാണ് മലയാള സിനിമാ-സീരിയല്‍ ലോകം. മിനിസ്‌ക്രീനിലൂടെയാണ് സുധി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. സിനിമയിലും തന്റെ ഇടം ഉറപ്പിച്ചാണ് സുധി വിടപറഞ്ഞത്.
കൊല്ലം സുധിയുമായുള്ള വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ ഓര്‍മകളും വിയോഗ വാര്‍ത്തയുടെ ഞെട്ടലും പങ്കുവച്ചിരിക്കുകയാണ് നടി സ്വാസിക. കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത തനിക്ക് വല്ലാത്തൊരു ആഘാതമാണുണ്ടാക്കിയയെന്ന് സാസ്വിക പറയുന്നു.
മൂന്ന് വര്‍ഷക്കാലത്തോളമായി കൊല്ലം സുധിയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതത്തിലെ ബന്ധങ്ങളിലും സമീപനത്തിലും നിഷ്‌കളങ്കത സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലം സുധി.
Read AlSo:നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു: ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയും ഉല്ലാസ് അരൂരും ചികിത്സയില്‍
കുടുംബത്തോട് വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്ന കലാകാരനായിരുന്നു സുധി.
സുധിച്ചേട്ടനും ഭാര്യയുമായുള്ള അടുപ്പം വളരെ തീവ്രമായിരുന്നു. മരണ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ആ ചേച്ചിയുടെ മുഖമാണ് ഓര്‍ത്തത്. ഞാന്‍ ഇപ്പോള്‍ നാട്ടിലില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇപ്പോള്‍ എത്താന്‍ കഴിയുന്നില്ല എന്നതും വേദനിപ്പിക്കുന്നെന്നും സാസ്വിക പറഞ്ഞു.