തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനത്തിന് എഐ ക്യാമറകള്‍ പിഴയീടാക്കി തുടങ്ങി. 692 ക്യാമറകളാണ് സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തനമാരംഭിച്ചത്. 14 കണ്‍ട്രോള്‍ റൂമുകളിലായി 130 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിങ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്യുക, ഇരുചക്ര വാഹനത്തില്‍ രണ്ടിലേറെ ആളുകള്‍ യാത്ര ചെയ്യുക, അമിതവേഗം, ഡ്രൈവിങിനിടെ ഫോണ്‍വിളി എന്നിങ്ങനെ ഏഴുതരം നിയമ ലംഘനങ്ങള്‍ക്കാണ് പിഴയീടാക്കുന്നത്.
എന്നാല്‍ ദിവസവും ഇരുപത്തയ്യായിരത്തോളം പേര്‍ക്കായിരിക്കും പിഴ നോട്ടീസ് അയക്കുക. ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിയെ കൊണ്ടുപോയാല്‍ പിഴ ഈടാക്കില്ലെന്നും കേരളം തീരുമാനിച്ചിട്ടുണ്ട്.
ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ മോട്ടോര്‍ വാഹനവകുപ്പ്.
Read Also:https://www.bignewslive.com/news/kerala-news/333486/actor-kollam-sudhi-dies/
24 മണിക്കൂറും ക്യാമറകള്‍ പ്രവര്‍ത്തിക്കും. ഇരുചക്ര വാഹനയാത്രക്കാര്‍ രണ്ട് കാര്യങ്ങള്‍ സൂക്ഷിക്കണം. ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല പിന്നിലിരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ഹെല്‍മറ്റില്ലങ്കില്‍ പിഴ 500 രൂപയാണ്. രണ്ടാമത്തെ കാര്യം ഓവര്‍ലോഡിങാണ്. ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുവാദം. മൂന്നോ അതിലധികമോ ആയാല്‍ 1000 രൂപ പിഴയാകും.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങാണ്. അങ്ങിനെ ചെയ്താല്‍ 2000 രൂപയാകും പിഴയീടാക്കുന്നത്. ഇവ കൂടാതെ നോ പാര്‍ക്കിങ് ഏരിയയിലോ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനം പാര്‍ക്ക് ചെയ്താലും പിഴ വരും. അതുപോലെ ഒരു ട്രാഫിക് സിഗ്‌നലില്‍ റെഡ് ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ അത് മറികടന്ന് പോയാലും ക്യാമറ കണ്ടെത്തും.
നിലവില്‍ ക്യാമറകള്‍ ഉള്ള സ്ഥലത്ത് ഇപ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകള്‍ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. റോഡ് ക്യാമറയുടെ പിഴയീടാക്കല്‍ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
Discussion about this post