കണ്ണൂര്‍: ബിജെപി എംപി വി മുരളീധരന്റെ തലശേരിയിലെ തറവാട് വീടിനു നേരെ ബോംബേറ്. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോള്‍ എംപിയുടെ പെങ്ങളും ഭര്‍ത്താവും ആണ് വീട്ടിലുണ്ടായിരുന്നത്.
തലശ്ശേരിയിലെ എംഎല്‍എ ഷംസീറിന്റെയും പി ശശിയുടെയും വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടത്. ഷംസീറിന്റെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്ത്തകന് രാത്രിയില്‍ വെട്ടേറ്റിരുന്നു. പെരുമ്പറ സ്വദേശി വിശാഖിനാണ് ഇരുട്ടിയില്‍ വെട്ടേറ്റത്.
കണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് വ്യാപക അക്രമം തുടരുകയാണ്. ഇന്നലെ നടന്ന ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
Discussion about this post