അടൂര്‍: അടൂര്‍ താലൂക്കില്‍ മൂന്നുദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഹര്‍ത്താലും തുടര്‍ന്നുള്ള അക്രമങ്ങളും തെക്കന്‍ കേരളത്തില്‍ കൂടുല്‍ ബാധിച്ചത് പത്തനംതിട്ടയിലെ അടൂരിലാണ്. ഇപ്പോഴും അക്രമങ്ങള്‍ക്ക് യാതൊരു അയവും വന്നിട്ടില്ല. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘം മൊബൈല്‍ കടയ്ക്ക് നേരെ ബോംബെറിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഡി ബൈജുവിന്റെ വീടടക്കം അമ്പതിലേറെ വീടുകള്‍ ആക്രമിക്കപ്പെട്ടു.
ഇതിന് പുറമെ സംസ്ഥാനം ഇപ്പോഴും പുകയുകയാണ്. കാട്ടാക്കട പന്തയില്‍ ബിജെപി പ്രവര്‍ത്തകന്റെയും നെടുമങ്ങാടും മുള്ളിവേങ്ങാമൂട്ടിലുമായി സിപിഎം പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അമരവിളയില്‍ സിപിഎം രക്തസാക്ഷിയുടെ പേരിലുള്ള വെയിറ്റിങ് ഷെഡും തകര്‍ത്തു. സംഘര്‍ഷ സാധ്യത തുടരുന്നത് കണക്കിലെടുത്താണ് നെടുമങ്ങാട്, വലിയമല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.