മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ല: കോഴിക്കോട്ടെ ഡോക്ടര്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: മലാപറമ്പില്‍ ഡോക്ടര്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍. ഡോക്ടര്‍ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം ആത്മഹത്യ തന്നെയാണെന്നും മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും പോലീസ് പറയുന്നു.

മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഇരുവരും നിത്യ രോഗികളായിരുന്നു. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണം.

തൃശൂര്‍ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. തങ്ങള്‍ ഇരുവരും രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ മരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. അടുത്ത് താമസിക്കുന്ന മകള്‍ രാവിലെ ഇരുവര്‍ക്കുമുളള ഭക്ഷണവുമായി എത്തിയപ്പോഴാണ് മരണവിവരമറിയുന്നത്.


Read Also: https://www.bignewslive.com/news/kerala-news/333402/amal-jyothi-engineerig-college-student-commit-suicide/

ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തുകയാണ്. വീടിനുള്ളില്‍ നിന്നുതന്നെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് മെഡിക്കല്‍ കോളേജ് എ സി പി സുദര്‍ശന്‍ വ്യക്തമാക്കി

Exit mobile version