തിരുവനന്തപുരം: ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തില്‍ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നട വഴി ദര്‍ശനത്തിന് വന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്ത്രീ നല്കിയ പരാതിയിലാണ് ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്.
പുലര്‍ച്ചെ നാല് മണിക്ക് ദര്‍ശനത്തിന് വടക്കേ നടവഴി കടത്തി വിടാത്തതിനെ ചൊല്ലി വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മാത്രമേ വ്യക്തമായ നിഗമനത്തിലെത്താനാവൂ എന്ന് പോലീസ് പറയുന്നു.
കുറ്റാരോപിതനായ ജീവനക്കാരന്റെ പേര് വിവരങ്ങളോ പരാതിക്കാരിയുടെ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post