കൊച്ചി: വിവാഹിതരായ ഹരീഷ് പേരടിയുടെ മകൻ വിഷ്ണുവിനും വധു നയനയ്ക്കും ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. രണ്ട് ദിവസം മുൻപാണ് നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായത്. നയനയാണ് വിഷ്ണുവിന്റെ വധു.
വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും നവദമ്പതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ച് ആശംസ കത്ത് അയക്കുകയായിരുന്നു. ഇതുപങ്കുവച്ചിരിക്കുകയാണ് ഹരീഷ്. മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി ഈ കത്ത് സ്വീകരിക്കുന്നുവെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു.
‘പ്രിയപ്പെട്ട ഹരീഷ് പേരടി. മകൻ വിച്ചുമോൻ വിവാഹിതനാകുന്നതിന്റെ ക്ഷണക്കത്ത് കിട്ടി. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരിക്കുന്നു. വധൂവരന്മാർക്ക് ആശംസകൾ നേരുന്നു. സ്‌നേ?ഹപൂർവം പിണറായി വിജയൻ.”- മുഖ്യമന്ത്രി കത്തിൽ കുറിച്ചതിങ്ങനെ.
”ഈ വിലയേറിയ ആശംസാവാക്കുകൾ..അങ്ങയുടെ മഹനീയ സാന്നിധ്യമായി കരുതുന്നതോടൊപ്പം..മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുകയും ചെയ്യുന്നു…നന്ദി സാർ”, എന്നാണ് ഹരീഷ് പേരടി കത്ത് പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
കൊച്ചി എളമക്കര ഭാസ്‌കരീയം കൺവൻഷൻ സെന്റിൽ വച്ചായിരുന്നു വിഷ്ണുവിന്റെ വിവാഹം. സിനിമ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ വിവാഹ ചടങ്ങിന് എത്തിയിരുന്നു.
ബിടെകിന് ഒരുമിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു. ബിടെക്കിന് ശേഷം യുകെയിൽ നിന്നും മാസ്റ്റർ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട് വിഷ്ണു. വിഷ്ണുവിന്റെ സഹോദരൻ വൈദി പേരടി സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെയാണ് വൈദിയുടെ സിനിമാ പ്രവേശനം.