തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് മാറ്റം. പത്മകുമാറിനെ ജയില്‍ മേധാവിയായും ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ഫോഴ്സ് മേധാവിയായും നിയമിച്ചു. ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ പോലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും.
പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന കെ. പദ്മകുമാര്‍ ഐപിഎസിനും ക്രൈം ബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് ഐപിഎസിനും ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്കി. ബി സന്ധ്യ, ആനന്ദകൃഷ്ണന് എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.
പോലീസ് മേധാവി അനില്‍കാന്ത് വിരമിക്കുന്നതോടെ പോലീസ് തലപ്പത്തു വീണ്ടും അഴിച്ചു പണിയുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പോലീസ് മേധാവിമാരുടെ പട്ടികയില്‍ കെ പത്മകുമാറും ഷെയ്ക്ക് ദര്‍വേഷ് സഹേബുമുണ്ട്. വിരമിച്ച ഒന്‍പതു എസ്പിമാര്ക്ക് പകരമുള്ള നിയമനവും ഉടനുണ്ടാകും.
Discussion about this post