കൊച്ചി: വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെ ഒറ്റയ്ക്ക് ഇടിച്ചു തുരത്തിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ നേരില്‍ അഭിനന്ദിച്ച് നടന് സുരേഷ് ഗോപി. സ്വയം പ്രതിരോധത്തിന് പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും വീറോടെ ആക്രമിയെ നേരിട്ട അനഘ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തി വീശിയ അക്രമിയെ കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരിയായ അനഘ ഇടിച്ചുവീഴ്ത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനഘയെ കാണാനെത്തുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.
തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയ സുരേഷ് ഗോപി ആശംസകള്‍ അറിയിച്ചു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചാണ് താരം മടങ്ങിയത്. വിളിപ്പുറത്തുണ്ടാകുമെന്ന ഉറപ്പും താരം നല്കി.
Discussion about this post