കൊച്ചി: കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന നടന് ഹരീഷ് പേങ്ങന് അന്തരിച്ചു. ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്, ജയ ജയ ജയ ഹേ, പ്രിയന് ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളില്‍ ഹരീഷ് പേങ്ങന് വേഷമിട്ടിട്ടുണ്ട്.
Discussion about this post