ശബരിമല: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് അരവണ പ്ലാന്റിലെ 24 താല്‍ക്കാലിക തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചു മടങ്ങി. സന്നിധാനത്തെ കലാപഭൂമിയാക്കുന്ന നിലപാടുകളോടു യോജിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മടങ്ങുകയാണെന്നും എഴുതി നല്‍കിയിട്ടുണ്ട്.
അരവണ തയാറാക്കാന്‍ 60, പായ്ക്കിങ് വിഭാഗത്തില്‍ 150 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. 2 വിഭാഗത്തിലുമായിട്ടാണ് 24 പേര്‍ ജോലി ഉപേക്ഷിച്ചു പോയത്. 12 ലക്ഷം അരവണയാണ് ഇപ്പോള്‍ കരുതല്‍ ശേഖരമായിട്ടുള്ളത്. പ്രതിദിനം 200 കൂട്ട് അരവണയാണ് ഉണ്ടാക്കുന്നത്.