കമ്പം: കാടുവിട്ട് കമ്പം നഗരത്തിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണത്തിനിടെ, പരിക്കേറ്റ ഒരാള്‍ മരിച്ചു. കമ്പം സ്വദേശിയായ പാല്‍രാജാണ് മരിച്ചത്. അരിക്കൊമ്പന് തകര്‍ത്ത ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് പാല്‍രാജ്.
അരിക്കൊമ്പന്റെ ആക്രമണത്തില്‍ പാല്‍രാജിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായി. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കഴിഞ്ഞദിവസമാണ് കമ്പം ടൗണില്‍ അരിക്കൊമ്പന് ഇറങ്ങിയത്.
also read; അഭിഭാഷക ചമഞ്ഞും ജോലി വാഗ്ദാനം ചെയ്തും ലക്ഷങ്ങള്‍ തട്ടി: ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍
പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ, വലിയ തോതിലുള്ള നാശനഷ്ടമാണ് അരിക്കൊമ്പന് വരുത്തിയത്. നിരവധി വാഹനങ്ങളാണ് അരിക്കൊമ്പന് കുത്തിമറിച്ചിട്ടത്. അതിനിടെ അരിക്കൊമ്പന് ഒരു ഓട്ടോറിക്ഷ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഈ ഓട്ടോറിക്ഷയിലായിരുന്നു പാല്രാജുണ്ടായിരുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post