പയ്യന്നൂര്‍: യാത്രക്കിടെ സ്വകാര്യ ബസ്സില്‍ വെച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തി മധ്യവയസ്‌കന്‍. കണ്ണൂരിലാണ് സംഭവം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്.
യാത്രക്കാരിയായ യുവതിക്ക് നേരെ മധ്യവയസ്‌കനായ യാത്രക്കാരനാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. മൊബൈലുപയോഗിച്ച് യുവതി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു പിന്നീട് ഈ ദൃശ്യങ്ങള്‍ തന്റെ ദുരനുഭവം വിവരിച്ച് സമൂഹമാധ്യമങ്ങളില്‍ യുവതി പങ്കുവെച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ട പയ്യന്നൂര്‍ ഡിവൈഎസ്പി പ്രേമചന്ദ്രന്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി. നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം പരാതിക്കാരിയായ യുവതിയില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടുമെന്നും പോലീസ് പറഞ്ഞു.