തിരുവനന്തപുരം; രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ച പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചതായി വിഡിയോ പകര്‍ത്തി പ്രചരിപ്പിച്ച യൂട്യൂബറായ ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍. നിഖില്‍ മനോഹറാണ് അറസ്റ്റിലായത്.
കൊല്ലത്തെ ബിജെപി പഞ്ചായത്തംഗമായ നിഖില്‍ മനോഹറിനെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ്.
പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചതായിവീ കാന്‍ മീഡിയ എന്ന യൂട്യൂബ് ചാനലാണ് വ്യാജ വാര്‍ത്ത നല്‍കിയത്. പ്ലസ് ടു ഫലം പിന്‍വലിച്ചെന്നും തെറ്റുപറ്റിയതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞെന്നുമാണ് വാര്‍ത്തയിലുണ്ടായിരുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യാജവാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്തയില്‍ വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.
Discussion about this post