കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയുമായ എംഎന്‍ പാലൂര് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ സ്വവസതിയിലായിരുന്നു അന്ത്യം.
ഉഷസ്സ്, പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ച മാങ്ങ, കഥയില്ലാത്തവന്റെ കഥ (ആത്മകഥ) തുടങ്ങിയവയാണ എംഎന്‍ പാലൂരിന്റെ പ്രധാന കൃതികള്‍
2013ലാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന് സ്മാരക കവിതാ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
1932ല്‍ എറണാകുളം ജില്ലയിലെ പാറക്കടവിലാണ് ഇദ്ദേഹം ജനിച്ചത്.പാലൂര് മാധവന് നമ്പൂതിരി എന്നാണ് യഥാര്‍ത്ഥ പേര്. ചെറുപ്രായത്തില്‍ തന്നെ, സംസ്കൃതവും
ചെറുപ്രായത്തില്‍ തന്നെ, സംസ്കൃതവും പിന്നീട് കഥകളിയും അഭ്യസിച്ചു. ബോംബെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി ജോലിചെയ്ത ശേഷം, 1990ലാണ് വിരമിച്ചത്. ശാന്തകുമാരിയാണ് ഭാര്യ. മകള്‍:സാവിത്രി
Discussion about this post