കമ്പം: കമ്പം ടൗണിനെ ഒന്നടങ്കം വിറപ്പിച്ച അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്ക് അടുത്ത് തന്നെ തുടരുന്നു. റേഡിയോ കോളര്‍ സിഗ്‌നല്‍ നല്‍കുന്ന വിവര പ്രകാരം കമ്പം ചുരുളിക്ക് സമീപത്ത് ആന നിലയുറപ്പിച്ചിരിക്കുകയാണ്.
നിലവില്‍ ചുരുളിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ വനത്തിലാണ് അരിക്കൊമ്പന്‍. കഴിഞ്ഞദിവസത്തേതിന്് സമാനമായി വീണ്ടും ജനവാസമേഖലയില്‍ അരിക്കൊമ്പന്‍ ഇറങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
also read: വളര്‍ത്തുനായയയെ കുളിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണു, മലയാളി ഡോക്ടര്‍ക്കും സഹോദരിക്കും ദാരുണാന്ത്യം
അരിക്കൊമ്പന്റെ നീക്കം തമിഴ്നാട് വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞദിവസം അരിക്കൊമ്പന്‍ കമ്പം ടൗണില്‍ ഇറങ്ങി നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇന്നലെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു ദൗത്യസംഘം പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ അരിക്കൊമ്പന്‍ തിരികെ ഉള്‍ക്കാട്ടിലേക്ക് തന്നെ പോകുകയായിരുന്നു. ഇന്നലെ രാത്രിയിലെ സിഗ്‌നല്‍ അനുസരിച്ച് മേഘമലയ്ക്ക് അടുത്തായിരുന്നു അരിക്കൊമ്പന്‍. എന്നാല്‍ പുലര്‍ച്ചയോടെ കാട്ടാന വീണ്ടും താഴേക്ക് ഇറങ്ങി തമിഴ്നാട് അതിര്‍ത്തി പ്രദേശത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.