ഫർഹാനയെ സിദ്ദിഖിന് മുൻപും പരിചയം; ഷിബിലിക്ക് ജോലി നൽകിയത് ഫർഹാന ആവശ്യപ്പെട്ടത് പ്രകാരം; വിശ്വാസം പിടിച്ചുപറ്റി ഷിബിലി പാസ്‌വേഡുകൾ മനസിലാക്കി

മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണിട്രാപ്പ് ചെറുത്തതിനെ തുടർന്നുണ്ടായ കൊലപാതകമെന്ന് സ്ഥിരീകരണം. ഫർഹാനയും ഷിബിലിയും ആഷിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സിദ്ദിഖിനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതി ചിക്കു എന്ന ആഷിഖിന്റേത് എന്ന് പോലീസ് സ്ഥിരീകരിച്ചു.

സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണോ എന്ന സംശയം ആദ്യം പോലീസിന് ഉണ്ടായിരുന്നെങ്കിലും ഹണി ട്രാപ്പ് പദ്ധതി പരാജയപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് വ്യക്തമാക്കി.

ഹോട്ടലിൽ പ്രതികൾ മുറിയെടുത്തത് കത്തിയും ചുറ്റികയുമടക്കമുള്ള ആയുധങ്ങൾ കൈയ്യിൽ കരുതിയാണെന്നും വ്യക്തമായി. ഫർഹാനയും സംഘവും ഹണിട്രാപ്പിന് പദ്ധതിയിട്ടിരുന്നു. ഹണി ട്രാപ്പിനായി സിദ്ദിഖിനെ നഗ്‌നാക്കി ഫർഹാനയ്‌ക്കൊപ്പം നിർത്തി ചിത്രമെടുക്കാനായിരുന്നു പദ്ധതി. അഥവാ ചെറുത്താൽ മർദ്ദിക്കാനാണ് ആയുധങ്ങൾ കൈയ്യിൽ കരുതിയതും.

സിദ്ദിഖ് പ്രതിരോധിച്ചതോടെ ഷിബിലിയടക്കം മൂവരും ചേർന്ന് സിദ്ദിഖിനെ മർദ്ദിക്കുകയായിരുന്നു. ഈ സമയത്ത് ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ചു. ഈ സമയത്ത് ആഷിഖ് സിദ്ധിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശത്തിലടക്കം മുറിവേൽക്കുകയും ചെയ്തു. പിന്നീടാണ് ട്രോളി ബാഗുകളും കട്ടറും രണ്ട് തവണയായി കോഴിക്കോട് നിന്നും വാങ്ങി വന്നത്. ശുചിമുറിയിൽ വെച്ച് മൃതദേഹം മുറിച്ച് ബാഗുകളിലാക്കുകയായിരുന്നു.

ALSO READ- കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ അതിക്രമം, 32കാരന്‍ അറസ്റ്റില്‍

അതേസമയം, പ്രതികൾ ചില കാര്യങ്ങൾ കുറ്റസമ്മതത്തിൽ പറഞ്ഞിട്ടുണ്ട് അത് സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു. ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ തന്നെ സിദ്ദിഖിന്റെ വിശ്വസ്തത പിടിച്ചുപറ്റിയ ഷിബിലി എടിഎമ്മിന്റെ പാസ്വേഡും മറ്റും കൈക്കലാക്കിയിരുന്നു.

സിദ്ദിഖ് തന്നെയാണ് സ്വമേധയാ ആദ്യം ഹോട്ടലിൽ മുറിയെടുത്തത്. ഫർഹാനയുടെ പിതാവും സിദ്ദിഖുമായി നേരത്തേയറിയാം. ഫർഹാന ആവശ്യപ്പെട്ടത് പ്രകാരമാണ് ഷിബിലിക്ക് സിദ്ദിഖിന് ഹോട്ടലിൽ ജോലി കൊടുത്തത്. ഫർഹാന ആവശ്യപ്പെട്ടത് പ്രകാരമാണ് സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് പ്രതികളുടെ മൊഴി. എന്നാൽ ഷിബിലിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ സ്ഥിരീകരണമില്ല. ഷിബിലിയാണ് ഹണി ട്രാപ്പ് ആസൂത്രണം ചെയ്തതെന്ന് വ്യക്തമാണ്. മൂന്ന് പ്രതികൾക്കും ഹണിട്രാപ്പിനെ കുറിച്ച് അറിയാമായിരുന്നു.

19-ന് രാത്രിയാണ് മൃതദേഹം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുന്നത്. ആഷിഖാണ് അട്ടപ്പാടിയിൽ മൃതദേഹം ഉപേക്ഷിക്കാനുള്ള ഐഡിയ നൽകിയത്. ചുരത്തിന്റെ ഏറ്റവും മുകളിൽ കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പിന്നീട് ചെറുതുരുത്തിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. ഫർഹാനയെ സംഭവത്തിന് ശേഷം വീട്ടിൽ കൊണ്ടുവിട്ടിരുന്നുവെന്നും എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

പിടിയിലാകുമെന്ന് തോന്നിയതോടെ 24-ന് പുലർച്ചെയാണ് പ്രതികൾ ചെന്നൈയിലേക്ക് പോകുന്നത്. 24 വൈകീട്ട് ചെന്നൈയിലെത്തി. ആസാമിലേക്ക് പോകാൻ ശ്രമിക്കവെ പോലീസ് പിടിയിലാവുകയായിരുന്നു.

മേയ് 19നാണ് മൃതദേഹവുമായി അട്ടപ്പാടിയിലേക്ക് പോകുന്നത്. അവിടെയെത്തി ഏറ്റവും മുകളിൽ നിന്ന് പെട്ടികൾ കൊക്കയിലേക്ക് തള്ളി. അട്ടപ്പാടിയിലേക്ക് പോകാനും മൃതദേഹം അവിടെ കൊക്കയിൽ ഉപേക്ഷിക്കാനുമുള്ള പദ്ധതി ആഷിഖിന്റേതായിരുന്നു.

സിദ്ദിഖിനെ കാണാതായ മെയ് 18ന് തന്നെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാകുകയും പിന്നാലെ അക്കൗണ്ടിൽ നിന്ന് എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നു.

ഇത് തിരിച്ചറിഞ്ഞതോടെയാണ് കുടുംബം മെയ് 22ന് പോലീസിൽ പരാതി നൽകിയത്. സിദ്ദിഖിന്റെ മകന്റെ ഫോണിലേക്കായിരുന്നു ട്രാൻസാക്ഷൻ മെസേജുകൾ വന്നിരുന്നത്. ഫർഹാനയുടെ ആവശ്യപ്രകാരമാണ് ഷിബിലിക്ക് സിദ്ദിഖ് ഹോട്ടലിൽ ജോലി നൽകിയത്. വിശ്വസ്തനായി നിന്ന് ഷിബിലി, സിദ്ദിഖിന്റെ എടിഎമ്മിന്റെ പാസ്വേർഡ് പോലും മനസ്സിലാക്കിയിരുന്നു.

സിദ്ദിഖിനെ കാണാതാകുന്നതിന് മുമ്പ് ഷിബിലിയെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു. സിദ്ദിഖിന്റെ പേരിൽ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷണം ഷിബിലിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് കൊണ്ടുപോയത്. ഇതോടെ കുടുങ്ങുമെന്ന് മനസ്സിലായ ഷിബിലിയും ഫർഹാനയും ട്രെയിൻ മാർഗം ചെന്നൈയിലേക്ക് കടന്നു. അവിടെ നിന്ന് അസ്സമിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാൽ അതിന് മുമ്പ് എഗ്മോർ റെയിൽവെ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് പൊലീസ് മൊബൈൽ ഫോൺ, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്‌സ്, ഫർഹാനയുടെ പാസ്‌പോർട്ട് എന്നിവ പിടിച്ചെടുത്തിരുന്നു. പിന്നീട് പ്രതികളെ കേരള പൊലീസ് സംഘത്തിന് കൈമാറി. കേരളത്തിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഹണി ട്രാപ്പ് തന്നെയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായത്. കൂടുതൽ തെളിവുകൾ ലഭിക്കാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Exit mobile version