കാട്ടുപോത്തിന്റെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ് 35കാരന്‍ ആശുപത്രിയില്‍, നടുക്കം

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കട്ടിപ്പാറയിലാണ് നടുക്കുന്ന സംഭവം. കട്ടിപ്പാറ സ്വദേശി റിജേഷിനാണ് പരിക്കേറ്റത്.

സംസാരശേഷിയില്ലാത്ത മുപ്പത്തിയഞ്ച് വയസ്സുകാരനായ റിജേഷ് അച്ഛനൊപ്പം റബ്ബര്‍ ടാപ്പിങ്ങിനായി പോയപ്പോഴാണ് ആക്രണമുണ്ടായത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം.

also read: നഗ്‌നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമം, ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണിട്രാപ്പിനിടെ

മകന് ശബ്ദം ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ കാട്ടുപോത്ത് ആക്രമിച്ചത് പിതാവ് ആദ്യം അറിഞ്ഞില്ല. പിന്നീട് തിരിഞ്ഞു നോക്കിയപ്പോഴാണ് മകന്‍ വീണു കിടക്കുന്നത് കണ്ടത്.

also read: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യം, ചെരുപ്പ് കടയില്‍ നിന്ന് 10 ലക്ഷത്തോളം രൂപ കവര്‍ന്ന് 24കാരന്‍, കുടുക്കിയത് സിസിടിവി

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലേക്കും മാറ്റി.

ആക്രമണത്തില്‍ റിജേഷിന്റെ തലയ്ക്കും വയറിനുമാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് പ്രദേശത്ത് കാട്ടുപന്നി ശല്യം പതിവാണെന്നും എന്നാല്‍ കാട്ടുപോത്തിന്റെ ആക്രമണം ആദ്യമായിട്ടാണെന്നും സമീപവാസികള്‍ പറഞ്ഞു.

Exit mobile version