തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ വീണ്ടും അതിക്രമമുണ്ടായി.
വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം. കാഞ്ഞിരംകുളം-പൂവാര്‍ ബസില്‍ വെച്ചാണ് യുവതിക്ക് നേരെ യുവാവിന്റെ അതിക്രമം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു.
also read: നഗ്‌നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമം, ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണിട്രാപ്പിനിടെ
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സായ യുവതിക്ക് നേരെയായിരുന്നു രഞ്ജിത്തിന്റെ അതിക്രമം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി.
ഇതിനിടെയാണ് യുവതിയെ ആക്രമിച്ചത്. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ബാലരാമപുരം പൊലീസിന് കൈമാറി.