കൊല്ലം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍. കൊല്ലത്താണ് സംഭവം. ആശ്രാമം നഴ്‌സിംഗ് കോളേജിലെ 12 വിദ്യാര്‍ത്ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
്‌കോളേജ് ഹോസ്റ്റലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയെന്ന് കരുതുന്നു. ഇന്നലെ ഉച്ചയ്ക്കാണ് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ചത്. വൈകിട്ട് നാലോടെ രണ്ട് കുട്ടികള്‍ കുഴഞ്ഞുവീണു.
ഇതേസമയം തന്നെ മറ്റ് എട്ടുപേര്‍ക്ക് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായി. ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചതോടെ ഇവരെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാത്രി എട്ടോടെ രണ്ടുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read; ആരും കാണാതെ റെയില്‍വേ ട്രാക്കിലേക്ക് കയറി, ട്രെയിനിടിച്ച് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
കുട്ടികള്‍ കഴിച്ച ഉച്ചഭക്ഷണത്തിനൊപ്പം ഉണ്ടായിരുന്ന ചൂരക്കറിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയെന്ന് കരുതുന്നു. സ്ഥിരമായി ഒരു മത്സ്യത്തൊഴിലാളി സ്ത്രീയാണ് ഹോസ്റ്റലില്‍ മത്സ്യം എത്തിക്കുന്നത്.
ആരോഗ്യ വകുപ്പ് അധികൃതര്‍ മീനിന്റെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനികളെല്ലാം സുഖംപ്രാപിച്ച് വരികയാണ്.