ഇടുക്കി: കാട് വിട്ട് കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവ്. ചക്കക്കൊമ്പനുമായി മുമ്പ് ഏറ്റുമുട്ടിയപ്പോഴുണ്ടായ മുറിവാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം.
കമ്പത്തെ നിലവിലുള്ള സ്ഥിതി വിലയിരുത്താന്‍ വനം വന്യജീവി വകുപ്പ് മേധാവിക്ക് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. അതേസമയം കമ്പത്തെ പുളിമരത്തോപ്പില്‍ ഒളിച്ചുനില്‍ക്കുന്ന അരിക്കൊമ്പനെ വെടിവെച്ച് തുരത്താന്‍ തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ ശ്രമിച്ചെങ്കിലും ആന അനങ്ങിയില്ല.
also read: ആരും കാണാതെ റെയില്‍വേ ട്രാക്കിലേക്ക് കയറി, ട്രെയിനിടിച്ച് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും ആനയെ തുരത്തുന്നതും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും വെല്ലുവിളിയാണ്. തമിഴ്‌നാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനയെ സര്‍ക്കാര്‍ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തമിഴ്‌നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കുമെന്നാണ് കരുതുന്നത്.