ആരും കാണാതെ റെയില്‍വേ ട്രാക്കിലേക്ക് കയറി, ട്രെയിനിടിച്ച് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

വര്‍ക്കല: റെയില്‍വേ ട്രാക്കിന് സമീപം കളിച്ചുകൊണ്ടിരിക്കെ ട്രെയിനിടിച്ച് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ഇടവ പാറയില്‍ കണ്ണമ്മൂട് എ കെ ജി വിലാസത്തില്‍ ഇസൂസി – അബ്ദുല്‍ അസീസ് ദമ്പതികളുടെ ഇളയമകള്‍ സോഹ്റിന്‍ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 നായിരുന്നു നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ സംഭവം. കുട്ടിയുടെ വീട് റെയില്‍വേ ട്രാക്കിന് സമീപത്തായിരുന്നു. വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.

also read: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍തീപിടുത്തം, പത്തുദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവം

ഇതിനിടെ കുട്ടി ട്രാക്കിലേക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം ആരും കണ്ടിരുന്നില്ല. അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.

also read: പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസിൽ പ്രതി; വകുപ്പുതല നടപടികൾ അഞ്ചു തവണ; ഇനി സിഐ ജയസിനിൽ സർവീസിലുണ്ടാവില്ല; പിരിച്ചുവിട്ടേക്കും

വീട്ടിലും പരിസരത്തുമൊന്നും മകനെ നോക്കിയിട്ട് കാണാത്തത് കൊണ്ട് ട്രാക്കിലെ ആള്‍ക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്റിനെ തിരിച്ചറിയുന്നത്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version