തിരുവനന്തപുരം: 17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കിയ അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സിഐയെ സർവീസിൽ നിന്നും പിരിച്ചുവിട്ടേക്കും. പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസിലുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാതോടെയാണ് മുൻ സിഐ ജയസിനിലിന് സർവീസിൽ നിന്ന് ഒഴിവാക്കാൻ ഒരുങ്ങുന്നത്. നീക്കം ചെയ്യാതിരിക്കാൻ കാരണം ബോധിക്കാൻ ആവശ്യപ്പെട്ട് ഡിജിപി നോട്ടീസ് നൽകിയിട്ടുണ്ട്.
നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. ഇയാൾ പോക്‌സോ കേസിൽ നിന്നും ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് 27കാരൻ പരാതിപ്പെട്ടത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. അയിരൂർ പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ ആയിരുന്നു ജയസനിൽ. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
പെൺകുട്ടി പീഡനത്തിനിരയായ കേസ് ജയ സനിലിന്റെ പക്കലാണ് എത്തിയത്. അന്ന് ഗൾഫിലായിരുന്ന പ്രതിയെ ജയസിനിൽ നാട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പ്രതിയേയും സഹോദരനേയും സിഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കേസിൽ നിന്ന് ഒഴിവാക്കാമെന്നും എന്നാൽ തന്റെ ചില താൽപര്യങ്ങൾ പരിഗണിക്കണം എന്നും ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് സിഐ താമസിക്കുന്ന ക്വാർട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തുകയും അവിടെവെച്ച് പീഡനം നടത്തിയെന്നുമാണ് പോക്‌സോ കേസ് പ്രതി ആരോപിച്ചിരിക്കുന്നത്. ഇയാൾ പോലീസ് ക്വാർട്ടേഴ്‌സിൽ നിന്ന് സഹോദരനെ വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുകയും ചെയ്തിരുന്നു. കൂടാതെ കേസ് ഒഴിവാക്കുന്നതിനായി 50,000 രൂപയും ജയസനിൽ പ്രതിയിൽ നിന്ന് തട്ടിയെന്നും എഫ്‌ഐആറിലുണ്ട്.
പിന്നീട് സിഐ സിഐ പോക്‌സോ കേസ് പിൻവലിക്കാൻ കൂട്ടാക്കിയില്ല. പകരം യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത് ജയിലലടച്ചു. മൂന്നാമത്തെ ദിവസം പോക്‌സോ കേസിൽ ചാർജ് ഷീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പോക്‌സോ കേസ് പ്രതി പീഡനത്തിന് ഇരയായ വിവരം തന്റെ ഭാര്യയോടും ബന്ധുക്കളോടും പറയുയകയായിരുന്നു. പിന്നീട് ഇയാളുടെ ജാമ്യം പരിഗണിക്കുന്നതിനിടയിൽ കോടതിയിലും ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയന്ന് തന്നെ ഇയാൾ അയിരൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഈ സിഐക്കെതിരെ മുമ്പും സമാനമായ പരാതി ഉയർന്നിട്ടുണ്ടെന്നാണ് മറ്റ് ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരം. ഇയാൾ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് അതിൽ നിന്നെല്ലാം രക്ഷപ്പെടുകയായിരുന്നു. 2010 മുതൽ ജയസനിൽ വിവിധ കേസുകളിൽ ആരോപണ വിധേയനാണ്. പലതവണ വകുപ്പുതല നടപടികൾ നേരിട്ടയാളുമാണ്.
കുപ്രസിദ്ധ ഗുണ്ട കരാട്ടെ സുരേഷിൽനിന്ന് കൈക്കൂലി വാങ്ങിയതും റിസോർട്ട് ഉടമകൾക്കെതിരെ വ്യാജക്കേസ് റജിസ്റ്റർ ചെയ്തതും അടക്കം വകുപ്പുതല നടപടികൾ നേരിട്ട 5 കേസുകളുടെ കാര്യംഡിജിപിയുടെ നോട്ടിസിലുണ്ട്.