കുതിച്ചെത്തിയ ടിപ്പര്‍ലോറിയിടിച്ചു, എ ഐ ക്യാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ഒടിഞ്ഞ് വീണു

അടൂര്‍: ടിപ്പര്‍ ഇടിച്ച് എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ഒടിഞ്ഞു. പത്തനംതിട്ടയിലെ അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് സംഭവം. സംഭവത്തില്‍ ടിപ്പര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

എഐ ക്യാമറക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പര്‍ലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. ഗതാഗത നിയമ ലംഘനത്തിന് അടുത്ത മാസം അഞ്ച് മുതല്‍ പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്.

also read: പ്രണയം തകര്‍ന്നതിന്റെ പ്രതികാരം; യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ചു, യുവാവ് പിടിയില്‍

അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ എഐ ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിയോഗിച്ചിട്ടുണ്ട്. അടുത്ത മാസം 5 ന് മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിദഗ്ധ സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

also read: സിദ്ധിഖിന്റേത് ആരോടും ദേഷ്യപ്പെടാത്ത സൗമ്യമായ പെരുമാറ്റം, ഷിബിലിയുടേത് മോശം സ്വഭാവവും സ്ഥിരം മദ്യപാനിയും, ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഇനിയും വിശ്വസിക്കാനാവാതെ ജീവനക്കാര്‍

കഴിഞ്ഞ ദിവസം ചേര്‍ന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവര്‍ത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

Exit mobile version