കൊച്ചി: പോലീസ് സേനയിലുള്ളവരും ലഹരി ഉപയോഗത്തിന് എതിരെ ജാ ഗ്രത പാലിക്കണമെന്ന് നിർദേശിച്ച് കൊച്ചി സിറ്റി കമ്മിഷണർ കെ സേതുരാമൻ ഐപിഎസ്. എല്ലാ തട്ടിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ സേതുരാമന്റെ തുറന്നുപറച്ചിൽ.
ലഹരി ഉപയോഗം വർധിക്കുന്നതിന്റെ ആശങ്കയാണ് അദ്ദേഹം പ്രധാനമായും പങ്കുവെച്ചത്. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മൾ പോലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണം. ക്വാർട്ടേഴ്സുകളിൽ ഈ കാര്യം പരിശോധിക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കഞ്ചാവ്, എംഡിഎംഎ ഉപയോഗം വർധിക്കുകയാണ്. ദേശീയ ശരാശരി നോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗം കുറവാണ്. എങ്കിലും ഈ നിരക്ക് വേഗം ഉയരാൻ സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. പോലീസ് സേന ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടു.
Discussion about this post