ഇടുക്കി : ഒരു നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയതിന് പിന്നാലെ മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന് ഇപ്പോള്‍ കുമളി ടൗണിന് സമീപത്തെത്തി മടങ്ങിയതായി വിവരം.
കുമളി ടൌണില്‍ നിന്നും ആകാശദൂര പ്രകാരം 6 കിലോമീറ്റര്‍ അകലെ വരെ ആനയെത്തിയെന്നാണ് സിഗ്നലുകളില്‍ നിന്നും വനംവകുപ്പിന് വ്യക്തമായത്. ഇന്നലെ രാത്രിയില്‍ ലഭിച്ച സിഗ്നല്‍ പ്രകാരമാണിത്.
also read: ഗാന്ധിഭവനിലെ അമ്മാരോടൊപ്പം സിവില്‍ സര്‍വീസ് നേട്ടം ആഘോഷിച്ച് ആതിര സുനില്‍
എന്നാല്‍ ഇതിനുശേഷം തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ അരിക്കൊമ്പന് മടങ്ങി. നിലവില്‍ പെരിയാര്‍ കടുവ സാങ്കേതത്തിന്റെ ഭാഗമായ വനത്തിനുള്ളില്‍ തന്നെയാണ് നിലവില്‍ ആനയുള്ളത്.
also read: ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം, 23 പേര്‍ക്ക് പരിക്ക്, നടുക്കം മാറാതെ നാട്
വനം വകുപ്പ് സംഘം നിരീക്ഷണം തുടരുകയാണ്. ചിന്നക്കനാലില്‍ നിന്നാണ് അരിക്കൊമ്പനെ പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്നുവിട്ടത്.
Discussion about this post