തിരുവനന്തപുരം: രഞ്ജിത്തിന്റെ വരവും കാത്തിരിക്കുന്ന ചാക്ക ഫയര്‍സ്റ്റേഷനിലെ സൂസി എന്ന വളര്‍ത്തുനായ നൊമ്പരക്കാഴ്ചയാവുകയാണ്. കഴിഞ്ഞ ദിവസമാണ് തുമ്പ കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ രഞ്ജിത്ത് മരിച്ചത്.
കെട്ടിടം ഇടഞ്ഞ് ദേഹത്ത് വീണാണ് രഞ്ജിത്ത് മരിച്ചത്. ചാക്ക ഫയര്‍ സ്റ്റേഷനിലെ ഫയര്മാന് രഞ്ജിത്തിന്റെ പ്രിയപ്പെട്ട നായയാണ് സൂസി. രഞ്ജിത്തിന്റെ വേര്പാടിന് ശേഷം സൂസി ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയിട്ടില്ല. പതിവ് പോലെ ഒരു ഉത്സാഹവുമില്ല.
also read: ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം, 23 പേര്‍ക്ക് പരിക്ക്, നടുക്കം മാറാതെ നാട്
പടിവാതിലും നോക്കി മണിക്കൂറുകള്‍ കാത്തിരിക്കും. നാടന്‍ ഇനത്തില്‍പ്പെട്ട 4വയസുകാരിയായ സൂസി എന്ന നായ മൂന്ന് വര്‍ഷമായി ഫയര്‍ സ്റ്റേഷന്റെ കാവല്‍ക്കാരിയാണ്. തെരുവില്‍ നിന്ന് സ്റ്റേഷനിലെത്തിയ നായയെ ജീവനക്കാരാണ് എടുത്തുവളര്‍ത്തിയത്.
ഇവിടെ സൂസിക്ക് അടുപ്പമേറെ രഞ്ജിത്തിനോടായിരുന്നു. കുറച്ച് നാള് മുമ്പ് രഞ്ജിത്ത് സൂസിയെ കളിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. രഞ്ജിത്ത് എത്തിയാല്‍ പിന്നില്‍ നിന്ന് മാറില്ല. രഞ്ജിത്തിന്റെ മൃതദേഹം സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവന്നപ്പോള്‍ വിഷമിച്ച് കിടക്കുന്ന സൂസിയുടെ കാഴ്ച കണ്ടു നിന്നവരെയെല്ലാം കരളലിയിക്കുന്നതാണ്.
Discussion about this post