ഹരിപ്പാട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 888 ാം റാങ്ക് നേടിയിരിക്കുകയാണ്
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതുകുളം വടക്ക് സുനില്‍ ഭവനത്തില്‍ ആതിര സുനില്‍. സിവില്‍ സര്‍വീസ് നേട്ടത്തിലെ സന്തോഷം പങ്കിടാന്‍ ആതിര ആദ്യം എത്തിയത് ഗാന്ധിഭവന്‍ സ്നേഹവീട്ടിലാണ്.
സ്നേഹവീട് സംഘടിപ്പിച്ച 2021 ലെ അവധിക്കാല പഠനക്യാമ്പില്‍ അംഗങ്ങളായിരുന്നു ആതിരയുടെ മക്കളായ രുദ്രയും ഭദ്രയും. അന്ന് മുതല്‍ ഗാന്ധിഭവന്‍ കുടുംബത്തിലെ അമ്മമാരുടെ പ്രിയപ്പെട്ടവളായി മാറി ആതിര.
ഗാന്ധിഭവന്‍ സ്നേഹവീട്ടില്‍ നടക്കുന്ന എല്ലാ പരിപാടികളിലും അമ്മയും മക്കളും പങ്കെടുക്കും. അമ്മമാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും അവര്‍ക്കുവേണ്ടി നൃത്തവും പാട്ടുപാടാനും എല്ലാം ഇവരുണ്ടാകും.
പരീക്ഷ കഴിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ഥനയിലായിരുന്നു അമ്മമാര്‍. എക്സൈസസ് സബ് ഇന്‍സ്പെക്ടര്‍ ആയപ്പോള്‍ ജോലിയ്ക്കിടയില്‍ അപകടം സംഭവിച്ചത് അമ്മമാരെ ഏറെ ദുഖത്തിലാഴ്ത്തിയിരുന്നു. ഏറ്റവും മുതിര്‍ന്ന അംഗം ജാനകി അമ്മ അന്ന് ഇതിലും നല്ല ജോലി ലഭിക്കുമെന്ന് പറഞ്ഞിരുന്നു. ഗാന്ധിഭവനിലെത്തിയ ആതിരയ്ക്ക് അമ്മമാര്‍ സ്വീകരണവും നല്‍കി.
Discussion about this post