ഇത്തവണത്തെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ടോപ് റാങ്കുകൾ സ്വന്തമാക്കി വനിതകളുടെ തേരോട്ടമാണ് കാണാനായത്. ആദ്യ നാല് റാങ്കുകളും സ്വന്തമാക്കിയത് പെൺകുട്ടികളാണ്. ഇഷിത കിഷോർ ടോപ്പറായപ്പോൾ ഗരിമ ലോഹ്യ, ഉമാ ഹാരതി എൻ, സ്മൃതി മിശ്ര തുടങ്ങി inയവർ രണ്ട് മുതൽ നാല് റാങ്ക് വരെ സ്വന്തമാക്കി. മലയാളികളിൽ ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസാണ് മുന്നിലെത്തിയത്. അതേസമയം, രണ്ടാം റാങ്കിലുമുണ്ട് അധികമാരുമറിയാത്ത ഒരു ‘മലയാളി ടച്ച്’.
ബിഹാറിലെ ബക്‌സർ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള ഗരിമ ലോഹ്യയ്ക്ക് ഇത്തവണത്തെ സിവിൽ സർവീസ് റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനായത് ‘മലയാളി ടച്ച്’ കൊണ്ടുകൂടിയാണ്. തിരുവനന്തപുരത്തെ ഐലേൺ ഐഎഎസ് അക്കാദമിയിലായിരുന്നു ഗരിമയുടെ പരിശീലനം. ഇന്റർവ്യൂ പരിശീലനമാണ് ഗരിമ ഐലേണിൽ നിന്നും നേടിയത്. മറ്റ് കോച്ചിംഗ് സെന്ററുകളുടെ സഹായമൊന്നും തേടാതെയാണ് ഗരിമ സിവിൽ സർവീസ് പരിശീലനം നടത്തിയത്.
2020 ലോക്ഡൗൺ കാലത്താണ് സിവിൽ സർവീസിനായി ഗരിമ ലോഹ്യ തയ്യാറെടുപ്പ് ആരംഭിച്ചത്. വീട്ടിലിരുന്ന് തന്നെയായിരുന്നു പരിശീലനം. പഠനത്തിനായി തനിക്ക് ഏറ്റവും പിന്തുണ നൽകിയത് വീട്ടുകാരാണെന്ന് ഗരിമ പറയുന്നു. അതുകൊണ്ടുതന്നെ ഏറ്റവും കംഫർട്ടായ സ്ഥലത്തിരുന്ന് തന്നെ പഠിക്കാനായിരുന്നു ഗരിമയുടെ തീരുമാനം. പുസ്തകങ്ങളെല്ലാം കണ്ടെത്തി തനിയെ പഠിക്കാൻ ആരംഭിക്കുകയായിരുന്നു ഗരിമ.
പിന്നീട് കൂടുതൽ പഠനസഹായത്തിന് വേണ്ടിയാണ് ഐലേൺ അക്കാദമിയെ സമീപിച്ചത്. ഓൺലൈനിലൂടെയായിരുന്നു കോച്ചിംഗ്. ഐലേണിലെ ഇന്റർവ്യൂ സെഷൻ പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോഴിതാ ഗരിമ സിവിൽ സർവീസിൽ രണ്ടാം റാങ്കോടെ പഠനം ഫിനിഷ് ചെയ്തിരിക്കുകയുമാണ്.
രണ്ടാമത്തെ ശ്രമത്തിലാണ് ഗരിമ സിവിൽ സർവീസിനെ കീഴടക്കിയത്. സിവിൽ സർവീസ് സ്വപ്‌നത്തിലേക്ക് ഗരിമ എത്തിയത് നിരവധി പ്രതിസന്ധികളെ തരണം ചെയ്തിട്ടാണ്. തന്നെ ഏറെ പിന്തുണച്ചിരുന്ന പിതാവ് നാരായൺ പ്രസാദ് ലോഹ്യയുടെ വിയോഗം ഇതിനിടെ മാനസികമായി ഗരിമയെ തളർത്തി. നാല് വർഷം മുൻപായിരുന്നു പിതാവിന്റെ മരണം. ഈ വിയോഗമുണ്ടാക്കിയ ആഘാതത്തെ മറികടന്ന് തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാൻ കുടുംബം ഒന്നാകെ ഗരിമയ്ക്ക് കൂടെ നിന്നു. ഒടുവിൽ ഗരിമയുടെ പരിശ്രമമെല്ലാം ലക്ഷ്യത്തിലെത്തുകയായിരുന്നു.
ബക്സർ പോലുള്ള ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള തനിക്ക് ശ്രദ്ധേയമായ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഗരിമ പറയുന്നു. ഉയർന്ന റാങ്കോടെ യുപിഎസ്സി മറികടക്കാൻ സാധിച്ചതിന് കൂടെ നിന്നവർക്ക് നന്ദി പറയുകയാണ് ഗരിമ. ഐലേൺ അക്കാദമിയിൽ നിന്നുള്ള പഠനസഹായം കൊണ്ടാണ് ഈ വിജയം കൈവരിച്ചതെന്നും ഗരിമ വിശദീകരിക്കുന്നു. ഇല്ലായിരുന്നെങ്കിൽ ഇത്ര വലിയ നേട്ടം സ്വന്തമാക്കാൻ ഒരുപക്ഷെ സാധിക്കില്ലായിരുന്നെന്നും ഗരിമ പറഞ്ഞു. ഐലേൺ ഐഎഎസിലെ ഫാക്കൽറ്റിയായ ഷിനാസാണ് ഗരിമയ്ക്ക് ഇന്റർവ്യൂ ട്രെയിനിംഗ് നൽകിയത്. മണിക്കൂറുകൾ നീണ്ട ഇൻർവ്യൂ സെഷൻസ് മികച്ച രീതിയിൽ ഒരുക്കി, തന്റെ നേട്ടത്തിന് സഹായിച്ച ഷിനാസിനും ഐലേൺ അക്കാദമിക്കും ഗരിമ കടപ്പാടും അറിയിച്ചിട്ടുണ്ട്.
‘കഠിനാധ്വാനം ചെയ്യുക, പഠനത്തിൽ സ്ഥിരത പുലർത്തുക, അച്ചടക്കം പാലിക്കുക, ഒരു ദിവസം നിങ്ങൾ തീർച്ചയായും വിജയം കൈവരിക്കും,’ യുപിഎസ്സി ഉദ്യോഗാർത്ഥികളോട് ഗരിമ ലോഹ്യ പറയുന്നു.
ഐലേൺ ഐഎഎസ് അക്കാദമിയിലെ മികച്ച ഫാക്കൽറ്റി സംവിധാനമാണ് ഗരിമയുടെ പഠനത്തിന് ലക്ഷ്യത്തിലെത്താനുള്ള ചുവടുകൾക്ക് ശക്തിയായത്. ഇന്റർവ്യൂവിലെ മികച്ച പ്രകടനം ഗരിമയെ രണ്ടാം റാങ്കിലേക്ക് കൈപിടിക്കുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് 200ലേറെ പേർക്ക് സിവിൽ സർവീസ് മോഹം സഫലമാക്കാനായ ചരിത്രം കൂടി പറയാനുണ്ട് ഐലേൺ ഐഎഎസിന്.
മികച്ച ഫാക്കൽറ്റിയും പഠന സൗകര്യങ്ങളും വിദ്യാർത്ഥിയെ സിവിൽ സർവീസസിലെത്തിക്കുന്നത് വരെ നൽകി വരുന്ന സപ്പോർട്ടുമാണ് മറ്റ് അക്കാദമികളിൽ നിന്നും ഐലേൺ ഐഎഎസിനെ വ്യത്യസ്തമാക്കുന്നത്. ഇക്കാര്യം ശരിവെയ്ക്കുന്നതാണ് ഇത്തവണത്തെ സിവിൽ സർവീസ് റാങ്ക് പട്ടികയിലെ ഐലേണിൽ നിന്നുള്ള 36ഓളം റാങ്കുകൾ.
Discussion about this post