തിരുവനന്തപുരം: ജൂണ്‍ മാസം അഞ്ചു മുതല്‍ സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അതേസമയം, 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ പിഴ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴയീടാക്കുവെന്നും മന്ത്രി അറിയിച്ചു.
also read: നീലേശ്വരത്ത് നിന്നും സിവിൽ സർവീസിലേക്ക്, പ്രതിസന്ധികളോട് പൊരുതി ആദ്യശ്രമത്തിൽ കാജൽ രാജുവിന്റെ വിജയം
ഇത് സംബന്ധിച്ച് ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ.
also read: നീലേശ്വരത്ത് നിന്നും സിവിൽ സർവീസിലേക്ക്, പ്രതിസന്ധികളോട് പൊരുതി ആദ്യശ്രമത്തിൽ കാജൽ രാജുവിന്റെ വിജയം
അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്.