നീലേശ്വരം: കാസർകോട്ടെ നീലേശ്വരം ഗ്രാമം ഇന്ന് ആഘോഷത്തിലാണ്. ഈ നാട്ടിൽ നിന്നും ഇപ്പോഴിതാ ഒരു സിവിൽ സർവീസ് വിജയി പിറന്നിരിക്കുന്നു. ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് റാങ്ക് പട്ടികയിലിടം നേടി നാടിന് അഭിമാനമായിരിക്കുകയാണ് കാജൽ രാജു. ഓൾ ഇന്ത്യാ തലത്തിൽ 910 ആണ് കാജലിന്റെ റാങ്ക്. സിലബസിനോട് മാത്രമല്ല തന്റെ അംഗപരിമിതിയോടും കൂടിയാണ് കാജൽ പൊരുതിയത്.
ആദ്യശ്രമത്തിൽ തന്നെ റാങ്ക് സ്വന്തമാക്കിയ ഈ വിദ്യാർത്ഥിനിയുടെ വിജയം അവിശ്വസനീയമാണ്. മികച്ച ഗായിക കൂടിയായ കാജൽ ഒരിക്കലും തന്റെ അംഗപരിമിതിയെ വിജയത്തിനുള്ള തടസമായി കണ്ടില്ല. അതുതന്നെയാണ് കാജലിന്റെ വിജയത്തിന്റെ രഹസ്യവും.
തിരുവന്തപുരത്തെ ഐലേൺ ഐഎഎസ് അക്കാദമിയിൽ പരിശീലനത്തിന് ചേർന്നതാണ് കാജലിന്റെ കരിയർ തന്നെ മാറ്റി മറിച്ചത്. അക്കാദമിയിലെ മികച്ച പരിശീലനം പൂർത്തിയാക്കിയ കാജലിന് ആദ്യ ശ്രമത്തിൽ തന്നെ സ്വപ്‌നം സാക്ഷാത്കരിക്കാനായി.
അതേസമയം, റാങ്ക് മെച്ചപ്പെടുത്താനായി ഇനിയും പരിശ്രമിക്കുമെന്ന് തന്നെയാണ് കാജൽ പറയുന്നത്. ആദ്യമായാണ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് എന്നതുകൊണ്ട് തന്നെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നു കാജൽ പറയുന്നു.
ഒരുപാട് പേർ കഠിനശ്രമത്തിലൂടെ നേടിയെടുക്കുന്ന ഈ വിജയം ആദ്യത്തെ ശ്രമത്തിൽ തന്നെ കൈപ്പിടിയിൽ ഒതുക്കാനായത് ഭാഗ്യമായി കരുതുന്നുവെന്നും കാജൽ പറഞ്ഞു. ഐലേൺ ഐഎഎസിലെ മികവുറ്റ പരിശീലനം തന്നെയാണ് കാജലിന് ഈ മിന്നും വിജയം സമ്മാനിച്ചിരിക്കുന്നത്.
ഐലേൺ അക്കാദമിയുടെ സവിശേഷതയായ പേഴ്‌സണൽ മെന്റർഷിപ്പ് കാജലിന് ഏറെ സഹായകരമായി. സിവിൽ സർവീസ് ആസ്പിരന്റായ എഎൽ അഷ്‌നിയായിരുന്നു കാജലിന്റെ മെന്റർ. ഡൽഹി ഐഐടിയിൽ തന്റെ സീനിയർ കൂടിയായിരുന്ന അഷ്‌നിയുടെ സഹായവും കരുത്തായതോടെ കാജലിന്റെ സിവിൽ സർവീസ് യാത്ര സുഗമമായി.
ഒടുവിൽ, കാജൽ 910ാം റാങ്കോടെ സിവിൽ സർവീസ് നേടിയപ്പോൾ മെന്ററായ അഷ്‌നി 328ാം റാങ്ക് നേടി മാതൃകാ അധ്യാപികയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇരുവരുടെയും നേട്ടം ഐലേൺ അക്കാദമിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടിയിരിക്കുകയാണ്. 36പേരാണ് ഇത്തവണ ഐലേണിൽ നിന്നും സിവിൽ സർവീസ് റാങ്കിലെത്തിയിരിക്കുന്നത്.
യുപിഎസ്‌സി പരീക്ഷയ്ക്കായി ഒരുപാട് പേർ കഠിന പ്രയത്‌നം നടത്തുന്നുണ്ട്. ഈ ആഗ്രഹം സഫലമാകുന്നത് കൃത്യമായ പരിശീലനത്തിലൂടെ മാത്രമാണ്. മികച്ച ഗൈഡൻസാണ് ഏറ്റവും എളുപ്പത്തിൽ സിവിൽ സർവീസ് വിജയത്തിലേക്ക് എത്താൻ സഹായിക്കുന്നത്. ആദ്യശ്രമത്തിൽ തന്നെ കാജലിനെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയത് ഐലേൺ ഐഎഎസ് അക്കാദമിയുടെ മികവുറ്റ ഗൈഡൻസും ഒപ്പം തളരില്ലെന്ന ആത്മവിശ്വാസവുമാണ്.
നീലേശ്വരത്തെ രാജു-ഷീബ ദമ്പതികളുടെ മകളാണ് കാജൽ. കുട്ടിക്കാലം തൊട്ടേ പഠനത്തിൽ മിടുക്കിയായിരുന്നു. നീലേശ്വരം ഡിവൈൻ പ്രൊവിഡൻസ് സ്‌കൂളിൽ നിന്നു എസ്എസ്എൽസിയും ഹോസ്ദുർഗ് ജിഎച്ച്എസ്എസിൽ പ്ലസ്ടുവും പൂർത്തിയാക്കിയ കാജൽ പിന്നീട് ഉന്നത പഠനം നടത്തിയത് ഡൽഹി ഐഐടിയിലായിരുന്നു. ഇന്റഗ്രേറ്റഡ് എംഎ പൂർത്തിയാക്കിയാണ് കാജൽ സിവിൽ സർവീസ് എന്ന മോഹത്തിലേക്ക് ചുവടുവെച്ചത്.