തിരുവനന്തപുരം:സിവിൽ സർവീസസ് റാങ്ക് പട്ടിക പുറത്തുവന്നപ്പോൾ മുപ്പത്തിയാറ് വിദ്യാർത്ഥികളെ വിജയികളാക്കി മാറ്റി ഐലേൺ ഐഎഎസ് അക്കാദമി. ഇന്ത്യയിലെ തന്നെ ഏറ്റവുമികച്ച പ്രകടനമാണ് തിരുവനന്തപുരത്തെ ഈ പരിശീലന കേന്ദ്രം നടത്തിയിരിക്കുന്നത്.
ഓൾ ഇന്ത്യ തലത്തിൽ രണ്ടാം റാങ്ക് നേടിയ ഗരിമ ലോഹ്യയും, 36ാം റാങ്ക് നേടിയ വിഎം ആര്യയും, 63ാം റാങ്ക് നേടിയ എസ് ഗൗതം രാജും, 75ാം റാങ്ക് കരസ്ഥമാക്കിയ ചന്ദ്രകാന്ത് ബഗോരിയയും, 81ാം റാങ്കിലുള്ള എസ് മാലിനിയും, 98ാം റാങ്കിലുള്ള മുസ്‌കാൻ ഖുരാനയും ഐലേണിലെ വിദ്യാർത്ഥികളാണ്.
ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് ഐലേൺ ഐഎഎസ് 200ലേറെ പേരെ സിവിൽ സെർവന്റാക്കി മാറ്റിയത്. ഓൾ ഇന്ത്യ റാങ്ക് ലിസ്റ്റിൽ 100 റാങ്കിനുള്ളിൽ ഏറ്റവുമധികമുള്ളത് ഐലേണിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. പേഴ്സണൽ മെന്റർഷിപ്പ് പ്രോഗ്രാമാണ് ഈ അക്കാദമിയുടെ വിജയത്തിന് പ്രധാന കാരണം. ആദ്യമായി ഈ പ്രോഗ്രാം അവതരിപ്പിച്ചതും ഐലേൺ തന്നെയാണ്. ഒരിക്കൽ അക്കാദമിയുടെ ഭാഗമാകുന്ന വിദ്യാർത്ഥിക്ക് സിവിൽ സർവീസസ് ലഭിക്കുന്നതു വരെ പഠനത്തിന് പിന്തുണയും ഐലേൺ നൽകി വരുന്നുണ്ട്.
സിവിൽ സർവീസസ് സ്വപ്‌നം സാക്ഷാത്കരിക്കാൻ ഐലേൺ ഐഎഎസ് അക്കാദമിയുടെ ഗൈഡൻസ്
മികച്ച ഓപ്ഷണൽ പ്രോഗ്രാം, ക്ലാസ് റൂം പ്രോഗ്രാം തുടങ്ങിയവ ഐലേണിന്റെ സവിശേഷതയാണ്. സിലബസ് മുഴുവൻ കവർ ചെയ്യുന്ന ക്ലാസുകൾ, മികച്ച അധ്യാപകർ, പീരിയോഡിക് ടെസ്റ്റ് സീരീസുകൾ, സൗജന്യ റീഡിംഗ് റൂം പോലെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഐലേണിനെ മറ്റ് അക്കാദമികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇതാണ് ഐലേണിന്റെ തുടർവിജയത്തിന് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു.