വയനാട്: തോല്‍പ്പിക്കാന്‍ ശ്രമിച്ച വിധിക്ക് മുന്നില്‍ വിജയിച്ചുകാട്ടി സിവില്‍ സര്‍വീസ് തിളക്കത്തില്‍ വയനാട്ടുകാരി ഷഹാന ഷെറിന്. ഐഎഎസ് പരീക്ഷയില്‍ മികച്ച വിജയമാണ് ഷഹാന ഷെറിന് കരസ്ഥമാക്കിയത്. 913-ാം റാങ്കാണ് വയനാട് സ്വദേശിയായ ഷഹാന സ്വന്തമാക്കിയത്.
ആദ്യം ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് വീല്‍ച്ചെയറിലായി, പിന്നീട് കാര്‍ അപകടത്തിന്റെ രൂപത്തിലുമെല്ലാം വിധി ഷഹാനയുടെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഒന്നിനുമുന്നിലുമുട്ടുമടത്താതെ ഷഹാന പൊരുതി.
ആറ് വര്‍ഷം മുന്‍പാണ് ഷഹാനയുടെ ജീവിതം മാറ്റിമറിച്ച സംഭവം നടക്കുന്നത്. ടെറസില്‍ വിരിച്ചിരുന്ന വസ്ത്രം എടുക്കാന്‍ പോകുന്നതിനിടെയാണ് ഷഹാനയ്ക്ക് അപകടം സംഭവിക്കുന്നത്. മഴ പെയ്ത് തെന്നിക്കിടക്കുകയായിരുന്ന ടെറസില്‍ കാല് വഴുതി ആദ്യം സണ്‍ഷെയ്ഡിലും അവിടെ നിന്ന് താഴേക്കും പതിക്കുകയായിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഷഹാനയുടെ ജീവിതം വീല്‍ ചെയറിലായി.
വീല്‍ ചെയറിലായെങ്കിലും തന്റെ സ്വപ്നങ്ങളെ കൈവിട്ട് കളയാന്‍ ഷഹാന തയാറായിരുന്നില്ല. കിടക്കയില്‍ കിടന്നായിരുന്നു ഷഹാനയുടെ പിന്നീടുള്ള പഠനമെല്ലാം. 2020 ല്‍ നീറ്റ് പരീക്ഷ എഴുതി നേടി ഷഹാന. അതിനിടെ പ്രതിസന്ധികള്‍ ഓരോന്നായി വന്നു. കഴിഞ്ഞ ദിവസം കാര്‍ അപകടത്തിന്റെ രൂപത്തിലുമെത്തി.
ഷഹാന സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഐഎഎസ് പരീക്ഷാ ഫലം വരുന്നത്.
കമ്പളക്കാട് കെല്‍ട്രോണ്‍ വളവിലെ പരേതനായ ടി.കെ ഉസ്മാന്റെയും ആമിനയുടെയും മകളാണ് ഷഹാന. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയിലായിരുന്നു ഷഹാനയുടെ പരിശീലനം.
Discussion about this post