കല്‍പ്പറ്റ: പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ പനമരം വരദൂരിലാണ് അപകടം. താഴെ വരദൂര്‍ പ്രദീപിന്റെ (സമ്പത്ത്) മകന് അഖില്‍ ആണ് മരിച്ചത്.
ഇരുപത്തിയഞ്ച് വയസ്സായിരുന്നു. താഴെ വരദൂര്‍ ചൗണ്ടേരി റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.തിങ്കളാഴ്ച അഖിലിന്റെ പിറന്നാളായിരുന്നു. കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
താഴെവരദൂര്‍ ടെലഫോണ്‍ എക്സേഞ്ചിന് സമീപത്ത് എത്തിയ കാര്‍ ചൗണ്ടേരിയിലേക്കുള്ള തെറ്റ് റോഡിലേക്ക് കടന്നതോടെ റോഡില്‍ ഉണ്ടായിരുന്ന അഖില്‍ വാഹനത്തിന് അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്കുന്ന വിവരം.
ഉടന്‍ തന്നെ നാട്ടുകള്‍ അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
also read: ജോലിക്കിടെ ദേഹാസ്വാസ്ഥ്യം, റെസ്ക്യൂ ഓഫീസര്‍ക്ക് ദാരുണാന്ത്യം
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പ്രമീള. ആതിര ഏക സഹോദരിയാണ്.
Discussion about this post