തിരുവനന്തപുരം: തീപിടിത്തമുണ്ടായ കെട്ടിടത്തിലെ തീ അണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമനസേനാംഗത്തിന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നുസംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്.
ചാക്ക യൂണിറ്റിലെ ഫയര്‍മാനായ ആറ്റിങ്ങല്‍ സ്വദേശി ജെ എസ് രഞ്ജിത് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. തീയണക്കാനുള്ള ശ്രമത്തിനിടെയായിരുന്നു രഞ്ജിത് മരിച്ചത്.
also read: പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനമെത്തി: നസീമയ്ക്കും മക്കള്‍ക്കും ‘സ്നേഹവീട്’ സ്വന്തം
തീ അണയ്ക്കുന്നതിനിടെ കെട്ടിടഭാഗം ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രഞ്ജിത്ത് ഫയര്‍ഫോഴ്സില്‍ ചേര്‍ന്നിട്ട് ആറുവര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മരുന്നുസംഭരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് വെയര്‍ഹൗസ് മാനേജര്‍ പറഞ്ഞു. മരുന്നുസംഭരണ ശാല തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചു. ഇവിടെ പുക ഇപ്പോഴും ഉയരുന്നുണ്ട്.
Discussion about this post