പത്തനംതിട്ട: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
also read: പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനമെത്തി: നസീമയ്ക്കും മക്കള്‍ക്കും ‘സ്‌നേഹവീട്’ സ്വന്തം
അതേസമയം, ജല നിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കക്കാട്ടാറിന് കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
ഡാം തുറന്നാല്‍ ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഭാഗത്ത് നദിയില്‍ ഇറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
also read: നടനും മോഡലുമായ ആദിത്യാ സിംഗ് രജ്പുത് മരിച്ചനിലയിൽ; നടനെ കണ്ടെത്തിയത് ശുചിമുറിയിൽ