കൊച്ചി: ഡോക്ടറെ വാടക വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആലുവയിലാണ് സംഭവം. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനാണ് മരിച്ചത്.
എഴുപത്തിയാറ് വയസ്സായിരുന്നു. മോഹനനെ പറവൂര്‍ കവലയ്ക്കടുത്ത് സെമിനാരിപ്പടിയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്നും ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്.
also read: കേരളത്തിലേക്ക് തിരിച്ചെത്തി അരിക്കൊമ്പന്, രണ്ട് ദിവസമായി നിലയുറപ്പിച്ചത് മുല്ലക്കൊടിയില്‍
ഇതില്‍ തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം ഡോക്ടര്‍ എഴുതി വെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
Discussion about this post