വർഷങ്ങളായി ദുബായിൽ; അതിർത്തി ലംഘിച്ചതിന് പാകിസ്താൻ സൈന്യം പിടികൂടിയ പാലക്കാട് സ്വദേശി ജയിലിൽ മരിച്ചു; മൃതദേഹം അതിർത്തിയിലെത്തിക്കും

പാലക്കാട്: വർഷങ്ങളായി ദുബായിലായിരുന്ന കപ്പൂർ സ്വദേശി സുൾഫിക്കർ (48) പാകിസ്താനിലെ ജയിലിൽ മരിച്ചതായി പോലീസിനു വിവരം ലഭിച്ചു. ഇന്നു പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങാൻ നിർദേശം ലഭിച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്കു കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.

അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി എന്ന നിലയിലാണ് സുൾഫിക്കറിനെ പാകിസ്തൻ പട്ടാളം അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇതേതുടർന്നാണ് സുൾഫിക്കർ കറാച്ചി ജയിലിൽ എത്തിയതെന്നാണു സൂചന.

ALSO READ- പാലത്തിൽ യുവാവിനെ ഇടിച്ചിട്ട് കടന്ന് എസ്‌ഐ; സല്യൂട്ടടിച്ച് പറഞ്ഞയച്ച് പോലീസുകാരും; എല്ലൊടിയാതെ പരാതി എടുക്കാനാകില്ലെന്ന് വാദം; നീതി കിട്ടാതെ പരിക്കേറ്റയാൾ

ഇന്നലെ രാവിലെയാണു മരണവിവരം കേരള പോലീസിനു ലഭിക്കുന്നത്. വർഷങ്ങളായി ദുബായിലായിരുന്ന സുൾഫിക്കറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇയാളെ കുറിച്ച് എൻഐഎ അടക്കുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.

Exit mobile version