തൊടുപുഴ: ഇടുക്കി പൂപ്പാറയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാറ പടിഞ്ഞാറേക്കുടി എസ്റ്റേറ്റ് സ്വദേശി പൗൾരാജിന്റെ ഭാര്യ മുരുകേശ്വരിയെ ആണ് ആളൊഴിഞ്ഞ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്ന് പോലീസിന് സംശയമുണ്ട്. എന്നാൽ സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിന് പോയ ഇവർ രാത്രി തിരികെ പൂപ്പാറയിൽ എത്തിയിരുന്നു. ഇതിനുപിന്നാലെ കാണാതാവുകയായിരുന്നു.
തുടർന്ന് ബന്ധുവീടുകളിൽ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലം ഉടമ രാവിലെ കൃഷി ജോലികൾക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ശാന്തൻപാറ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post