ബംഗളൂരു: ബിജെപിയുടെ കൈയില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍. അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാസ് നടപടികള്‍ക്ക് ജനം കൈയ്യടിയ്ക്കുകയാണ്.
അധികാരമേറ്റതിന് പിന്നാലെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. മാത്രമല്ല സിദ്ധരാമയ്യ പൊതുജനങ്ങള്‍ക്ക് നല്‍കിയ മറ്റൊരു വാഗ്ദാനവും നിറവേറ്റിയിരിക്കുകയാണ്. നേരത്തെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഗതാഗതം തടസ്സപ്പെടുത്തി ജനത്തെ ബുദ്ധിമുട്ടിയ്ക്കരുതെന്ന് സിദ്ധരാമയ്യ അറിയിച്ചിരുന്നു.
തനിക്ക് ജനങ്ങള്‍ ആദരസൂചകമായി പൂക്കളോ പൊന്നാടയോ നല്‍കരുതെന്നാണ് സിദ്ധരാമയ്യ പറയുന്നത്. പകരം തനിക്ക് പുസ്തകങ്ങള്‍ നല്‍കുന്നതാണ് കൂടുതല്‍ സന്തോഷമെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
‘പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന് പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ പരിപാടികളിലും പൊതുപരിപാടികളിലും ഇത് ഞാന്‍ പാലിക്കും. സമ്മാനങ്ങളിലൂടെ അവരുടെ സ്നേഹം അറിയിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കണമെന്നാണ് ആഗ്രഹം’. സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
ശനിയാഴ്ചയാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.