16കാരനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, മുസ്ലീംലീഗ് നേതാവിനെതിരെ കേസ്

കാസര്‍കോട്: പതിനാറുകാരനെ പീഡിപ്പിച്ചതിന് പോക്‌സോ ചുമത്തപ്പെട്ട പഞ്ചായത്തംഗത്തിനെതിരെ നടപടിയുമായി മുസ്ലീംലീഗ്. കാസര്‍കോട് ജില്ലയിലാണ് സംഭവം. മുളിയാര്‍ പഞ്ചായത്തംഗം എ എം മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് മുസ്ലീം ലീഗ് നടപടി സ്വീകരിച്ചത്.

pocso case| bignewslive

മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റായ മുഹമ്മദ് കുഞ്ഞിയെ മുസ്ലീം ലീഗിലെയും പോഷക സംഘടനകളില്‍ നിന്നുമുള്ള എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ മാസം 11-നാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.

also read; ഭക്ഷ്യവിഷബാധ; വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച അറുപത് പേര്‍ ആശുപത്രിയില്‍

ചൊവ്വല്‍ സ്വദേശിയായ പ്രതി മയക്കുമരുന്ന് നല്‍കി 16കാരനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ആദൂര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

also read: താമരശ്ശേരി ചുരത്തില്‍ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം, 25കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും പരിക്ക്

അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ തിരുവനന്തപുരം പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരുംകുളം പൊറ്റയില്‍ വാറുവിളാകത്തു വീട്ടില്‍ ആദി എന്ന ആദിത്യന്‍ (18), അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയില്‍ സൂര്യ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
pocso case| bignewslive

Exit mobile version