കോഴിക്കോട്: പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരി മരിച്ചു. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപത്തായാണ് അപകടം. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു ആണ് മരിച്ചത്.
ഇരുപത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം നാലുമണിക്കായിരുന്നു അപകടം. വയനാട് ഭാഗത്ത് നിന്ന് തടിയുമായി ചുരമിറങ്ങി വന്ന പിക്കപ്പും വയനാട്ടിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ബൈക്ക് ഓടിച്ച ഭര്‍ത്താവ് ഹനീഫയ്ക്കും രണ്ടു മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ സക്കീന ബാനുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
also read:വീടിന്റെ വരാന്തയില്‍ ഇരിക്കവെ മിന്നലേറ്റു, ഗൃഹനാഥന് ദാരുണാന്ത്യം
Discussion about this post