കോഴിക്കോട്: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി സന്നദ്ധനായി പുറപ്പെട്ട് മരണത്തിന് കീഴടങ്ങിയ കോഴിക്കോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് വീട് സമ്മാനിച്ച് മോഹൻലാൽ. ലിനുവിന്റെ വലിയ സ്വപ്‌നമായിരുന്നു അടച്ചുറപ്പുള്ള വീട് സ്വന്തമാക്കണമെന്ന്. തന്റെ പിറന്നാൾ ദിനത്തിൽ ലിനുവിൻരെ കുടുംബത്തിന് മോഹൻലാൽ വീടിന്റെ താക്കോൽ കൈമാറിയിരിക്കുകയാണ്.
മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയിൽപ്പെടുന്ന രണ്ടാമത്തെ വീടാണ് ലിനുവിന്റെ കുടുംബത്തിന് വേണ്ടി നിർമ്മിച്ചു നൽകിയിരിക്കുന്നത്. കയായിരുന്നു.
ലിനുവിന്റെ മരണശേഷം വിശ്വശാന്തി പ്രവർത്തകർ കുടുംബത്തെ സന്ദർശിക്കുകയും വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയുമായിരുന്നു. ലിനുവിന്റെ കുടുംബത്തിന് പുതിയ ഭവനത്തിന്റെ താക്കോൽ മോഹൻലാലും സുചിത്ര മോഹൻലാലും ചേർന്ന് കൈമാറി. ചടങ്ങിൽ വിശ്വശാന്തി മാനേജിങ് ഡയറക്ടർ മേജർ രവി, ഡയറക്ടർ സജീവ് സോമൻ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും പങ്കെടുത്തു.
മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ സാമൂഹിക ഉന്നനമനം ലക്ഷ്യമാക്കി ഒട്ടവനധി ജീവകാരുണ്യപ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തും നടത്തി വരുന്നുണ്ട്.