കനത്തമഴയിൽ ബസ് സ്‌റ്റോപ്പിന് മുകളിലേക്ക് തെങ്ങുവീണ് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കൽപ്പറ്റ: കനത്തമഴയിൽ ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചകിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് വയനാട്ടിലെ കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം.

ഇന്നലെ പെയ്ത കനത്ത മഴയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. ഈ സമയം നന്ദു ബസ് സ്റ്റോപ്പിനുള്ളിൽ ഉണ്ടായിരുന്നു. പരിക്കേറ്റ നന്ദുവിനെ നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പിന്നാലെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ആയിരുന്നു നന്ദു മരണത്തിന് കീഴടങ്ങിയത്.

കൽപ്പറ്റ പുളിയാർ മല ഐടിഐക്ക് സമീപമാണ് അപകടം നടന്നത്. ഐടിഐ വിദ്യാർത്ഥിയാണ് കാട്ടിക്കുളം സ്വദേശി നന്ദു. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തെങ്ങ് മറിഞ്ഞു വീണത്.

ALSO READ- 2000 രൂപയുടെ നോട്ട് മാറിയെടുക്കാൻ പ്രത്യേക ഫോം വേണ്ട; തിരിച്ചറിയൽ കാർഡും വേണ്ട; ഒറ്റത്തവണ മാറ്റാവുന്ന തുകയുടെ പരിധിയും പുറത്തുവിട്ട് എസ്ബിഐ

ഇന്നലെ ഉച്ചയ്ക്കുശേഷം വയനാട് കനത്ത മഴയാണ് പെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വ്യാപക നാശമാണ് പലയിടങ്ങളിലും ഉണ്ടായത്.

Exit mobile version