കോഴിക്കോട്: നിപ വൈറസിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ച് വര്‍ഷം. 2018 മെയ് 21നായിരുന്നു കേരളക്കരയെ ആകെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന് മുന്നില്‍ ലിനി കീഴടങ്ങുന്നത്. പേരാമ്പ്ര താലൂക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു സിസ്റ്റര്‍ക്ക് വൈറസ് ബാധയേല്‍ക്കുന്നത്.
ഇപ്പോഴിതാ ലിനിയുടെ ഓര്‍മ്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സജീഷും ഭാര്യ പ്രതിഭയും. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് സജീഷ് ലിനിയുടെ മക്കള്‍ക്ക് കൂട്ടായി പ്രതിഭയെ ജീവിതത്തിലേക്ക് കൂട്ടുന്നത്.
‘ലിനി…
നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വര്‍ഷം തികയുന്നു.
ഇന്ന് ഞങ്ങള്‍ തനിച്ചല്ല….
ഒരു പാതിയുടെ കരുതലും സ്‌നേഹവും എനിക്കും,
ഒരു അമ്മയുടെ മാതൃസ്‌നേഹവും വാത്സ്യല്യവും നമ്മുടെ മക്കള്‍ക്കും കിട്ടുന്നുണ്ട്. നീ തന്ന അളവില്‍ കുറയാതെ ഇന്ന് ഞങ്ങള്‍ അത് അനുഭവിക്കുന്നുണ്ടെങ്കില്‍ നിന്റെ നിഴല്‍ കാവലായ് ഞങ്ങളുടെ കൂടെ ഉളളത് കൊണ്ട് മാത്രമാണ്.
മെയ് 21
വേര്‍പാടിന്റെ ഓര്‍മ്മദിനം’ എന്നാണ് സജീഷ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
നമ്മുടെ മക്കള്‍ എന്നെ അമ്മ എന്ന് വിളിക്കുമ്പോള്‍ എന്നിലവര്‍ നിന്നെ തന്നെ ആണ് കാണുന്നതെന്നും പ്രതിഭ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നുണ്ട്. സ്‌നേഹവും വാത്സല്യവും കരുതലും കൊടുക്കാന്‍ അമ്മയായ് ഞാന്‍ കൂടെ ഉണ്ടെന്നും പ്രതിഭ കുറിച്ചു.
ലിനി…
നിന്റെ ഓര്‍മ്മകള്‍ക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. അതുകൊണ്ട് തന്നെ നമ്മുടെ മക്കള്‍ ഇന്ന് തനിച്ചല്ല.
സ്‌നേഹവും വാത്സല്യവും കരുതലും കൊടുക്കാന്‍ അമ്മയായ് ഞാന്‍ കൂടെ ഉണ്ട് ??
നമ്മുടെ മക്കള്‍ എന്നെ അമ്മ എന്ന് വിളിക്കുമ്പോള്‍ എന്നിലവര്‍ നിന്നെ തന്നെ ആണ് കാണുന്നത്.??
എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വര്‍ഷങ്ങളുടെയോ കണക്കുകള്‍ വേണ്ട നിന്നെ ഓര്‍മ്മിക്കാന്‍.
കാരണം നീ ഞങ്ങളില്‍ ഒരാളായി കൂടെ തന്നെ ഉണ്ട്.
കാവലായ്??
സ്‌നേഹത്തോടെ
പ്രതിഭ സജീഷ്.