കോഴിക്കോട്: റിസര്‍വ് ബാങ്കിന്റെ രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിന് പൂര്‍ണപിന്തുണയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇങ്ങനെ ചെയ്താല്‍ മാത്രമേ മാത്രമേ കള്ളപ്പണവും കള്ള നോട്ടടിയും നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഏതു നോട്ടും കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ രീതിയില്‍ പിന്‍വലിക്കണമെന്നും എങ്കില്‍ മാത്രമേ കള്ളപ്പണവും കള്ള നോട്ടടിയും നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ചാനലുകളില്‍ വരാന്‍ സാദ്ധ്യതയുള്ള വാര്‍ത്തകളും സന്തോഷ് പണ്ഡിറ്റ് പ്രവചിച്ചു. 2,000 രൂപയുടെ വെറും 800 നോട്ടുകള്‍ മാറാന്‍ പോയ പാവപ്പെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചുവെന്നതടക്കമുള്ള വാര്‍ത്തകളാണ് സന്തോഷ് പണ്ഡിറ്റ് പ്രവചിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
2000 രൂപയുടെ നോട്ട് ഈ September മാസത്തോടെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാനുള്ള തീരുമാനം വളരെ മികച്ചതാണ്..
2000 രൂപയുടെ അച്ചടി കുറേ 5 വര്‍ഷങ്ങളായി ഘട്ടംഘട്ടമായി കുറച്ചു; എന്നാല്‍ 2000-ത്തിന്റെ കള്ളനോട്ടുകള്‍ പെരുകി തുടങ്ങി.. പലരുടെയും കൈയ്യിലും കള്ള പണം കൂടി തുടങ്ങി.. അതുകൊണ്ടാണ് ഇപ്പൊള്‍ 2000 രൂപയുടെ നോട്ട് നിരോധനം വേണ്ടി വന്നത്.
എന്റെ കയ്യില്‍ ചില 2000 രൂപ നോട്ടുകള്‍ ഉണ്ടേ.. പക്ഷേ അവയെല്ലാം RBI അച്ചടിച്ചതാണ് ..
അത് ഞാന്‍ നിയമപ്രകാരം സമ്പാദിച്ചതാണ്. അതിനാല്‍ ഏത് ബാങ്കില്‍ കൊടുത്തും അത് മാറ്റി എടുക്കാം… എന്നാല്‍ കള്ള നോട്ട് കൈയ്യില്‍ ഉള്ളവരും, കള്ള പണം കൈയ്യില്‍ ഉള്ളവരും ഈ തീരുമാനത്തെ എതിര്‍ക്കും.. കാരണം അവര്‍ ബാങ്കില്‍ എന്ത് പറഞ്ഞു ചെല്ലും ? പണത്തിന്റെ source ചോദിച്ചാല്‍ എന്ത് പറയും ?
മാറിയെടുക്കാന്‍ സമയമുണ്ട്, ആര്‍ക്കും ആശങ്ക വേണ്ട… ബാങ്കില്‍ കൊടുത്തു പൈസ മാറ്റിയെടുക്കാന്‍ മാത്രമേ പറഞ്ഞുള്ളൂ… ആരോടും 2000 രൂപ നോട്ട് കീറി കളയുവാന്‍ പറഞ്ഞിട്ടില്ല.. cool
ഏതു നോട്ടും കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ രീതിയില്‍ പിന്‍വലിക്കണം… എന്നാല്‍ മാത്രമേ കള്ള പണം, കള്ള നോട്ടടി നിയന്ത്രിക്കുവാന്‍ പറ്റൂ… പക്ഷേ അതിന്റെ ആളുകള്‍ ഇതിനെ വിമര്‍ശിക്കും… കരയും.. അത് പ്രശ്‌നമാക്കേണ്ട…
(വാല്‍ കഷ്ണം.. ഇനി കേരളത്തിലെ ചാനാല്‍കളില്‍ വരുവാന്‍ സാധ്യത ഉള്ള വാര്‍ത്തകള്‍… 2000 രൂപയുടെ വെറും 10,000 എണ്ണം നോട്ടുകള്‍ മാറുവാന്‍ ക്യൂ നിന്ന് അരപട്ടിണികാരനായ പാവപ്പെട്ടവന്‍ ഹൃദയാഘാതം മൂലം മരിച്ചു .. 2,000 രൂപയുടെ വെറും 800 എണ്ണം നോട്ടുകള്‍ മാറാന്‍ പോയ പാവപെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു .. അയ്യോ ഇന്ത്യയില്‍ ഫാസിസം, സെക്കുലറിസം കൂടി.. പാവം കള്ളപണക്കാരെ, കള്ള നോട്ട് അടിക്കുന്നവരെ ജീവിക്കുവാന്‍ സമ്മതിക്കുന്നില്ല. ഒടിവായോ.. രക്ഷിക്കണേ.)
By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )