എറണാകുളം: പരിശോധനകള്‍ ശക്തമായി നടക്കുമ്പോഴും ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം സൂക്ഷിക്കുന്നതില്‍ കുറവില്ല. ആലുവയിലെ ഹോട്ടലുകളില്‍ നിന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ആലുവ നഗരസഭാ പരിധിയിലെ ഹോട്ടല്‍ ഫ്ളോറ, ഹോട്ടല്‍ കവിത, ഹോട്ടല്‍ ഇല എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെടുത്തത്. പഴകിയ ചപ്പാത്തി, ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിക്കറി, തലേ ദിവസത്തെ ചോറ് എന്നിവയെല്ലാമാണ് കണ്ടെത്തിയത്.
ഈ പഴകിയ ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുകയാണ് ഹോട്ടലുകളിലെന്ന് പരിശോധനയില്‍ കണ്ടെത്തി. ആലുവ നഗരസഭയിലെ മാലിന്യം ബ്രഹ്മപുരത്ത് സ്വീകരിക്കാതെ വന്നതോടെ നഗരസഭ ഹോട്ടലുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ മാലിന്യം അതത് ദിവസം സംസ്കരിക്കുന്നുണ്ടോ എന്ന് അറിയാനാണ് ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
Discussion about this post