അഞ്ച് ദിവസത്തിനകം മെഡിക്കല്‍ കോളേജുകളില്‍ സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണം, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഓരോ മെഡിക്കല്‍ കോളേജിലും ഗ്യാപ് അനാലിസിസ് നടത്തണമെന്നും 15 ദിവസത്തിനകം സെക്യൂരിറ്റി അലാറം സംവിധാനം സ്ഥാപിക്കണമെന്നും അറിയിപ്പ് നല്‍കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടന്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

also read: അതിശക്തമായ മഴയും കാറ്റും, തെങ്ങ് കടപുഴകിവീണത് ബസ് സ്റ്റോപ്പിന് മുകളിലേക്ക്, വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കൂടാതെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ കോളേജുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണമെന്നും രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

also read: പിച്ചൈക്കാരന്‍ ഫസ്റ്റ് ഇറങ്ങി 1000, 500 നോട്ടുകള്‍ നിരോധിച്ചു: പിച്ചൈക്കാരന്‍ 2 ഇറങ്ങി 2000 ഔട്ട്

വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ 2 പേര്‍ മാത്രം. സാഹചര്യമനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം അധികമായി ഒരാളെക്കൂടി അനുവദിക്കാം. ആശുപത്രി സുരക്ഷയ്ക്കായി ഒരു നമ്പര്‍ എല്ലാവര്‍ക്കും നല്‍കുകയും പ്രദര്‍ശിപ്പിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

Exit mobile version