കോഴിക്കോട് : ജനങ്ങള്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന തീരുമാനമാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്ന തീരുമാനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനത്തിന്റെ പേരില്‍ നടത്തിയ അവകാശ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നും ഇത് സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും വിശദ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു. എല്ലാ മേഖലയിലും വികസനമെത്തിച്ചെന്നും പ്രതിപക്ഷ സമരം അര്‍ത്ഥമില്ലാത്തതാണ്. നിരാശകൊണ്ടുള്ള സമരമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post